
ഓൺലൈൻ മദ്റസ - പ്രവേശനവും സംഘാടനവും
ഗൈഡൻസ് അക്കാദമി ഓൺലൈൻ മദ്റസ കോഴ്സിൽ സൗകര്യപ്രദമായ സമയ ക്രമത്തിൽ എല്ലാ പ്രായക്കാർക്കും പ്രാഥമിക തലം മുതൽ പഠിക്കാനവസരം നൽകുന്നു. കുട്ടിയുടെ പഠനനിലവാരമനുസരിച്ച് വ്യത്യസ്ഥ ലെവലുകളിൽ നിന്നും പഠനം തുടങ്ങുവാൻ കഴിയും.
കുട്ടികൾക്ക് സൗകര്യപ്രദമായ സമയം തെരെഞ്ഞെടുക്കാനാവും.
കുട്ടികളുടെയും രക്ഷിതാക്കളുടെയും സൗകര്യത്തിനനുസരിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസത്തെ ക്ലാസ്സുകൾ തെരെഞ്ഞെടുക്കാം.
പ്രവേശനവും സംഘാടനവും
ഗൈഡൻസ് അക്കാദമി ഓൺലൈൻ മദ്റസ കോഴ്സിനെ ക്കുറിച്ച് കൂടുതലായി അറിയുവാനും പ്രവേശനം നേടുവാനും ആഗ്രഹിക്കുന്നവർക്ക് വൈബ് സൈറ്റുവഴി റജിസ്റ്റർ ചെയ്യാം.
വെബ്സൈറ്റുവഴി യോ വാട്ട്സ് ആപ്പ് വഴിയോ മെസേജ് ചെയ്യാം.
WhatsApp No. +91 854 746 7119
അക്കാദമിയുടെ അക്കാഡമിക് കൗൺസിലർ നിങ്ങളെ വിളിക്കുന്നതാണ്.
കോഴ്സിനെക്കുറിച്ച് കൂടുതലായി അറിയാം....
റജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പ്രാഥമിക വിലയിരുത്തൽ നടത്തുന്നതാണ്.
പഠിതാവിന്റെ പ്രായത്തിനനുസരിച്ച് 1 / 2 / 3/ 4 ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിക്കും.
പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് അനുയോജ്യമായ ലെവലിൽ പ്രവേശനം നൽകും.
കുട്ടിയുടെ പ്രായം, ലെവൽ എന്നിവക്കനുസരിച്ച് സിലബസ് തയ്യാറാക്കി നൽകും.
രക്ഷിതാവിന്റെ അഭിപ്രായപ്രകാരം അനുയോജ്യമായ ദിവസങ്ങളും സമയവും നിശ്ചയിക്കും.
ഒരു ആഴ്ചയിൽ 2/3 സെഷനുകൾ ഉണ്ടായിരിക്കും
ഒരു സെഷൻ 75 മിനിറ്റാണ്.
സിലബസ് രക്ഷിതാക്കൾക്കും ലഭ്യമാക്കും
രക്ഷിതാക്കൾ തെരെഞ്ഞടുത്തതനുസരിച്ച് അടുത്ത മുന്നു മാസത്തേക്കുള്ള സെഷനുകളും ഓരോ സെഷനിനും വേണ്ട പാം ഭാഗങ്ങളും നിശ്ചയിക്കും.
അനിവാര്യമായ കാരണങ്ങളാൽ സെഷൻ കാൻസൽ ചെയ്താൽ പകരം ദിവസം സെഷൻ നടക്കുന്നതാണ്.
കോഴ്സ് തുടങ്ങുന്നതിന് മുന്നോടിയായി അധ്യാപകൻ ഡെമോ ക്ലാസ്സ് നൽകുന്നതാണ്.
ഓരോ വിദ്യാർത്ഥിയുടെയും പഠന പുരോഗതി അറിയാനും ക്ലാസ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുമായി ക്വാളിറ്റി വിംഗ് ഉണ്ട്.
അക്കാഡമിക് കൗൺസിലർ രക്ഷിതാവുമായി ബന്ധപ്പെടുന്നതാണ്.
രക്ഷിതാക്കൾക്ക് കുട്ടിയുടെ പഠന പുരോഗതിയെക്കുറിച്ചും ക്ലാസ്സുകളുടെ നിലവാരത്തെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ കൗൺസിലറെ അറിയിക്കാം.
ക്ലാസ്സുകൾ കുട്ടിക്ക് അനുയോജ്യമല്ലെന്ന് കണ്ടാൽ അധ്യാപകനെ മാറ്റി നിയമിക്കും ...
ഏറ്റവും നല്ല രീതിയിലും ഉയർന്ന നിലവാരത്തിലുമാണ് കോഴ്സ് മുന്നോട്ടു പോവുന്നതെന്ന് ഉറപ്പു വരുത്തുവാൻ ആവശ്യമായ വിലയിരുത്തലുകളും നടപടികളും ഉണ്ടായിരിക്കും.
ഫീസും അഡ്വാൻസും
വൺ ടു വൺ സ്കീമിൽ ആഴ്ചയിൽ 2 സെഷനുകൾ നൽകുന്നതിന് ഒരു മാസത്തെ ഫീസ് Rs.2,000/- ആയിരിക്കും.
വൺ ടു വൺ സംവിധാനത്തിനു സൗകര്യപ്പെടാത്തവർക്ക് 1:2 അല്ലെങ്കിൽ 1:3 തെരെഞ്ഞെടുക്കാം.
1:2 സംവിധാനത്തിൽ ആഴ്ചയിൽ രണ്ടു സെഷനുകൾക്ക് മാസാന്ത ഫീ Rs.1,200/- (Rs.150/- per session)
1:3 സംവിധാനത്തിന് ഒരു മാസത്തെ ഫീ Rs.800/- (Rs.100/- per session) ആയിരിക്കും.
എല്ലാ സ്കീമുകളിലും ഒരു മാസത്തെ ഫീസ് നൽകേണ്ടതാണ് (അഡ്വാൻസ). പിന്നീടുള്ള ഓരോ മാസവും 5ാം തിയ്യതിക്കു മുമ്പായി ആ മാസത്തെ ഫീ നൽകേണ്ടതാണ്.
കോഴ്സ് തുടരാൻ സാധ്യമാവാത്ത പക്ഷം ഒരു മാസത്തെ മുൻകൂർ അറിയിപ്പോടെ കോഴ്സിൽ നിന്നും പിൻവാങ്ങാവുന്നതാണ്.
അഡ്വാൻസ് തുക അവസാനത്തെ മാസത്തെ ഫീസിനായി പരിഗണിക്കാവുന്നതാണ്.
സാധ്യമാവുന്നവർ മൂന്നു മാസത്തെ ഫീസ് ഒന്നിച്ചടക്കാൻ ശ്രമിക്കണം. ഇത് ഫീസിനായുള്ള ഫോളോ അപ് വിളികളും ട്രാൻസ്ഫർ പ്രയാസങ്ങളും ഇല്ലാതാക്കാൻ സഹായിക്കും.
കോഴ്സ് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ രക്ഷിതാക്കളുടെ പൂർണ സഹകരണവും വിലയേറിയ നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.
Request A Call Back
Ever find yourself in need of online islamic classes for your kids or someone you know






