
1:1, 1:2, 1:3 ബാച്ചുകൾ
സൗകര്യപ്രദമായ സമയ ക്രമത്തിൽ എല്ലാ പ്രായക്കാർക്കും പ്രാഥമിക തലം മുതൽ പഠിക്കാനവസരംകുട്ടിയുടെ പഠനനിലവാരമനുസരിച്ച് വ്യത്യസ്ഥ ലെവലുകളിൽ പഠനം തുടങ്ങുന്നു.
കുട്ടികൾക്ക് സൗകര്യപ്രദമായ സമയം തെരെഞ്ഞെടുക്കാൻ കഴിയുന്നു.
കുട്ടികളുടെയും രക്ഷിതാക്കളുടെയും സൗകര്യത്തിനനുസരിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസത്തെ ക്ലാസ്സുകൾ തെരെഞ്ഞെടുക്കാം.
ഒരു കുട്ടിക്ക് ഒരു അധ്യാപകൻ എന്ന സ്കീമിൽ ക്ലാസ്സുകൾ നഷ്ടപ്പെടുന്നില്ല.
ഏതെങ്കിലും കാരണത്താൽ ക്ലാസ്സ് നടന്നില്ലെങ്കിൽ പകരം സെഷനുകൾ ക്രമീകരിക്കും.
ക്ലാസ് സംഘാടനത്തിനും കുട്ടികളുടെ കഴിവിനും അഭിരുചിക്കും അനുസരിച്ച് പഠനം ക്രമീകരിക്കാനും കൂടുതൽ സൗകര്യപ്രദമായതിനാൽ ഒരു കുട്ടിക്ക് ഒരു അധ്യാപകൻ എന്ന സ്കീമാണ് ഞങ്ങൾ നിർദേശിക്കുന്നത്.
എന്നാൽ പ്രസ്തുത സ്കീമിൽ ചേരുവാൻ പ്രയാസമുള്ളവർക്ക് 1:2അല്ലെങ്കിൽ 1:3 ബാച്ചുകളിൽ ചേരാവുന്നതാണ്. ഈ ബാച്ചുകളിൽ ഒരു ക്ലാസ്സിൽ 2/3 കുട്ടികൾ ഉണ്ടായിരിക്കും.
എന്തുകൊണ്ട് 1:1 (ഒരു കുട്ടിക്ക് ഒരു അധ്യാപകൻ) പഠനം
ഓൺലൈൻ പഠന രംഗത്ത് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു ആശയമാണ് 1:1 അഥവാ ഒരു കുട്ടിക്ക് ഒരു അധ്യാപകൻ ....
സാധാരണ ക്ലാസ്സ് റും അധ്യാപന രീതിയിൽ നിന്നും വ്യത്യസ്ഥമായി ഓൺലൈൻ ക്ലാസ്സുകളിൽ കുട്ടികളുടെ ഏകാഗ്രതയും പഠനത്തിലുള്ള ശ്രദ്ധയും കുറവാകാൻ സാധ്യതകളേറെയാണ്. അധ്യാപകന് ഓരോ കുട്ടിയുടെയും സമീപനത്തെ കണ്ടെത്താനുമാവില്ല.
ഈ ന്യൂനത പരിഹരിക്കാൻ 1:1 സംവിധാനത്തിൽ സാധ്യമാകുന്നു. വിദ്യാർത്ഥിയുടെ വീട്ടിൽ അധ്യാപകനെത്തി പഠിപ്പിക്കുന്നതുപോലെ വിദ്യാർത്ഥിയെ കേന്ദ്രികരിച്ച് പഠനം നടത്താൻ ഇതിലൂടെ കഴിയുന്നു.
ഗൈഡൻസ് അക്കാദമിയുടെ വൺ ടു വൺ സംവിധാനത്തിലൂടെ വിദ്യാർത്ഥിക്ക് കൂടുതൽ പഠന സൗകര്യങ്ങൾ ലഭ്യമാവുന്നു.
കുട്ടിയുടെ സ്കൂൾ പഠന സമയത്തെ പരിഗണിച്ച് മതപഠനത്തിനായി സൗകര്യ പ്രദമായ സമയം ക്രമീകരിക്കാം.
കുട്ടിയുടെ പഠന നിലവാരത്തിനനുസരിച്ച് ഓൺലൈൻ പഠനം തുടങ്ങാനാവും.
പ്രത്യേക സാഹചര്യങ്ങളിൽ താഴ്ന്ന ക്ലാസ്സുകളിൽ അറബി പഠനവും ഖുർആൻ പഠനവും സാധിക്കാതിരുന്ന വർക്ക് ഈ പദ്ധതിയെ ഉപയോഗപ്പെടുത്തി അക്ഷരങ്ങൾ മുതൽ പഠിച്ചു തുടങ്ങാം. വിവിധ പ്രായങ്ങളിൽ പഠനം തുടക്കുന്നവർക്ക് അവരുടെ പ്രായത്തിനുൾ കൊള്ളാവുന്ന വിധത്തിൽ വ്യത്യസ്ഥ സിലബസ്സുകൾ ക്രമീകരിച്ചിരിക്കുന്നു.
കുട്ടികളുടെ പഠന ഗ്രാഹ്യതക്കനുസരിച്ച് സിലബസിൽ മാറ്റങ്ങൾ വരുത്തും. അഥവാ വേഗത്തിൽ പഠനം മുന്നോട്ടു കൊണ്ടു പോവാനാവുന്നവർക്ക് വേഗത്തിലും സാവധാനത്തിലാവുന്നവർക്ക് അങ്ങിനെയും പഠനം മുന്നോട്ടു കൊണ്ടുപോകാം. അധ്യാപകന് കുട്ടിയുടെ കഴിവുകൾക്കനുസരിച്ച് അധ്യാപനം ക്രമീകരിക്കാൻ കഴിയും.
Request A Call Back
Ever find yourself in need of online islamic classes for your kids or someone you know






